Sunday, December 26, 2010

തീ!

ചെവിയോർത്താൽ കേൾക്കാം
കത്തിയെരിയുന്ന കൂടുകളുടെ
അമർത്തിവെച്ച ആർത്തനാദങ്ങൾ!
ഉള്ളുരുക്കമറിയിക്കാതെ
നെഞ്ചിലെയിത്തിരി ചൂടിൽ
അടവെച്ച ജീവന്റെ തുടിപ്പുകൾ!

ഏത് കണ്ണീർക്കടലിന് കെടുത്താനാവും
സ്വപ്നങ്ങളിലേക്ക്,
കാഴ്ച്ചകളിലേക്ക്,
ജീവിതാസക്തികളിലേക്ക്
ഇരുട്ട് കോരിയിടാനെത്തുന്ന
ഈ മരണത്തിന്റെ തീനാളങ്ങളെ...

[oil on canvas]

32 comments:

  1. pandu skoolil padicha kaattu theeyil petta kudumbam enna കവിത orma vannu ..

    ReplyDelete
    Replies
    1. Aah kavitha onnu share cheyyamoo first lines

      Delete
    2. ആരണ്യം തന്നിൽ പിടിപെട്ടിതു അഗ്നിദേവൻ
      കരഞ്ഞു തുടങ്ങി നാൽ ജരിത മാതാവപ്പോൾ
      ഞാനിനി ഇവറ്റെയെന്തോർത്തതെൻ തമ്പുരാനേ
      കാനനത്തിങ്കലഗ്നി പിടിച്ചു നാലു പാട്ടും
      ഇങ്ങനെ കരയുമ്പോൾ പൈതങ്ങൾ ഉരചെയ്താ
      രക്ഷിപ്പു മാതാവേ നീ

      Delete
    3. ഈ പാട്ടിന്‍റെ പൂര്‍ണ രൂപം ഇടാമോ

      Delete
    4. അരണ്യം തന്നില്‍ പിടി പെട്ടിതു വഹ്നിദേവന്‍
      കരഞ്ഞു തുടങ്ങിനാള്‍ ജരിത താനുമപ്പോള്‍ .
      '' നിര്‍ഘൃണനായ പിതാവിവറ്റെയുപേക്ഷിച്ചാന്‍
      ദുഃഖിക്കുമാറായി ഞാന്‍ പെെതങ്ങളിവരോടും .
      പറക്കപ്പോകാതെയും വന്നിതു ബാലന്‍മാര്‍ക്കു
      നിരക്കെപ്പിടിപെട്ടു വനത്തിലഗ്നി താനും .
      ഞാനിനിയിവറ്റെ ? - എന്തോര്‍ത്തതെന്‍ തമ്പുരാനേ !
      കാനനത്തിങ്കലഗ്നി പിടിച്ചു നാലുപാടും ''

      ഇങ്ങനെ കരയുമ്പോള്‍ പെെതങ്ങളുരചെയ്താര്‍ഃ
      '' എങ്ങാനും പൊയ്കൊള്‍കമ്മേ നീ കൂടെ മരിക്കേണ്ട
      ഞങ്ങള്‍ ചാകിലോപിന്നെപ്പെറ്റു സന്തതിയുണ്ടാ -
      മെങ്ങനെയുണ്ടാകുന്നു നീകൂടെ മരിക്കിലോ ?
      ഞങ്ങളെ സ്നേഹിച്ചു നീ സന്താനം മുടിക്കേണ്ട
      മംഗലം വന്നുകൂടും പിന്നെയുമെന്നേവരൂ . ''

      എന്നതു കേട്ടു പറഞ്ഞീടിനാള്‍ ജരിതയുംഃ
      '' എന്നുടെ പെെതങ്ങളേ , നിങ്ങളുമൊന്നുവേണം ,
      ഇക്കണ്ടമരത്തിന്‍ കീഴിലുണ്ടെലിമടയതില്‍
      പുക്കുകൊള്‍വിന്‍ നിങ്ങളെന്നാല്‍
      ഞാനൊന്നു ചെയ് വന്‍
      പൂഴി കൊണ്ടതിന്‍ മുഖം മൂടിവയ്ക്കയും ചെയ്യാ -
      മൂഴിതന്‍ താഴെത്തീയും തട്ടുകയില്ലയല്ലോ .
      കീഴേപോയ്കിടന്നുകൊണ്ടീടുവിന്‍ , തീയാറിയാല്‍
      പൂഴിയും നീക്കിക്കൊണ്ടു പോന്ന്നുകൊള്ളുവനല്ലോ . ''

      പെെതങ്ങളതുകേട്ടു മാതാവോടുരചെയ്താര്‍ഃ
      '' പെെദാഹമോടു മേവുന്നെലിയുണ്ടതിലമ്മേ
      പറപ്പാന്‍ ചിറകില്ല നടപ്പാനില്ല കാലു -
      മിറച്ചി കണ്ടാലെലി പിടിച്ചുതിന്നുമല്ലോ .
      ജന്തുക്കള്‍ ഭക്ഷിച്ചിട്ടു മരിക്കുന്നതില്‍ ഭേദം
      വെന്തു ചാകുന്നതത്രേ ഗതിയെന്നറിഞ്ഞാലും . ''

      എന്നതുകേട്ടനേരം വന്നൊരു ശോകത്തോടെ
      തന്നുടെ പെെതങ്ങളെ നോക്കിയും കരഞ്ഞിട്ടും
      പിന്നെത്താന്‍ പറക്കയും മറിഞ്ഞുനോക്കുകയു -
      മെന്നുടെ കര്‍മ്മമെന്നു കല്പിച്ചുപോയാലവള്‍ .
      മഹാഭാരതം കിളിപ്പാട്ട്

      Delete
    5. അരണ്യം തന്നില്‍ പിടി പെട്ടിതു വഹ്നിദേവന്‍
      കരഞ്ഞു തുടങ്ങിനാള്‍ ജരിത താനുമപ്പോള്‍ .
      '' നിര്‍ഘൃണനായ പിതാവിവറ്റെയുപേക്ഷിച്ചാന്‍
      ദുഃഖിക്കുമാറായി ഞാന്‍ പെെതങ്ങളിവരോടും .
      പറക്കപ്പോകാതെയും വന്നിതു ബാലന്‍മാര്‍ക്കു
      നിരക്കെപ്പിടിപെട്ടു വനത്തിലഗ്നി താനും .
      ഞാനിനിയിവറ്റെ ? - എന്തോര്‍ത്തതെന്‍ തമ്പുരാനേ !
      കാനനത്തിങ്കലഗ്നി പിടിച്ചു നാലുപാടും ''

      ഇങ്ങനെ കരയുമ്പോള്‍ പെെതങ്ങളുരചെയ്താര്‍ഃ
      '' എങ്ങാനും പൊയ്കൊള്‍കമ്മേ നീ കൂടെ മരിക്കേണ്ട
      ഞങ്ങള്‍ ചാകിലോപിന്നെപ്പെറ്റു സന്തതിയുണ്ടാ -
      മെങ്ങനെയുണ്ടാകുന്നു നീകൂടെ മരിക്കിലോ ?
      ഞങ്ങളെ സ്നേഹിച്ചു നീ സന്താനം മുടിക്കേണ്ട
      മംഗലം വന്നുകൂടും പിന്നെയുമെന്നേവരൂ . ''

      എന്നതു കേട്ടു പറഞ്ഞീടിനാള്‍ ജരിതയുംഃ
      '' എന്നുടെ പെെതങ്ങളേ , നിങ്ങളുമൊന്നുവേണം ,
      ഇക്കണ്ടമരത്തിന്‍ കീഴിലുണ്ടെലിമടയതില്‍
      പുക്കുകൊള്‍വിന്‍ നിങ്ങളെന്നാല്‍
      ഞാനൊന്നു ചെയ് വന്‍
      പൂഴി കൊണ്ടതിന്‍ മുഖം മൂടിവയ്ക്കയും ചെയ്യാ -
      മൂഴിതന്‍ താഴെത്തീയും തട്ടുകയില്ലയല്ലോ .
      കീഴേപോയ്കിടന്നുകൊണ്ടീടുവിന്‍ , തീയാറിയാല്‍
      പൂഴിയും നീക്കിക്കൊണ്ടു പോന്ന്നുകൊള്ളുവനല്ലോ . ''

      പെെതങ്ങളതുകേട്ടു മാതാവോടുരചെയ്താര്‍ഃ
      '' പെെദാഹമോടു മേവുന്നെലിയുണ്ടതിലമ്മേ
      പറപ്പാന്‍ ചിറകില്ല നടപ്പാനില്ല കാലു -
      മിറച്ചി കണ്ടാലെലി പിടിച്ചുതിന്നുമല്ലോ .
      ജന്തുക്കള്‍ ഭക്ഷിച്ചിട്ടു മരിക്കുന്നതില്‍ ഭേദം
      വെന്തു ചാകുന്നതത്രേ ഗതിയെന്നറിഞ്ഞാലും . ''

      എന്നതുകേട്ടനേരം വന്നൊരു ശോകത്തോടെ
      തന്നുടെ പെെതങ്ങളെ നോക്കിയും കരഞ്ഞിട്ടും
      പിന്നെത്താന്‍ പറക്കയും മറിഞ്ഞുനോക്കുകയു -
      മെന്നുടെ കര്‍മ്മമെന്നു കല്പിച്ചുപോയാലവള്‍ .
      മഹാഭാരതം കിളിപ്പാട്ട്

      Delete
    6. @ Salini murali mn September 15, 2019 at 4:41 AM

      kaattu theeyil petta kudumbam

      കാട്ടുതീയിൽ പെട്ട കുടുംബം എന്ന കവിതയുടെ പൂർണ്ണ രൂപം മുകളിൽ പ്രസിദ്ധീകരിച്ചതിന് നന്ദി .
      പാഠപുസ്‌തകത്തിൽ നിന്നാണ് കിട്ടിയതെങ്കിൽ , ആ പേജുകൾ കൂടി അയയ്ക്കാമോ ?
      Dec 08, 2019.

      Delete
  2. പഴയ ഒരു ചിത്രവും പഴയ ഒരു പാഠവും

    ReplyDelete
  3. കൊള്ളാം വരികളും വരകളും :)

    ReplyDelete
  4. @ രമേശ്‌അരൂര്‍December 26, 2010 at 1:11 PM
    pandu skoolil padicha kaattu theeyil petta kudumbam enna കവിത orma vannu ..

    പണ്ടു സ്കൂളില്‍ പഠിച്ച “കാട്ടു തീയില്‍ പെട്ട കുടുംബം” എന്ന കവിത കുറെക്കാലമായി തിരയുന്നു. കവിയുടെ പേരോ കവിതയുടെ പേരോ അറിയില്ല.എന്തെങ്കിലും വിവരം അറിയാന്‍ കഴിഞ്ഞാല്‍ സന്തോഷമായി.
    അന്ന് 4th Standard വര്ഷം 1984. GLPS സീതാമൌണ്ട്, വയനാട്.

    റോയ് കെ ജെ.

    ReplyDelete
    Replies
    1. ജരിതയും മക്കളും

      Delete
    2. കവിത കിട്ടിയോ?
      98581719 അയക്കുമോ?

      Delete
    3. കവിത കിട്ടിയോ?
      98581719 അയക്കുമോ?

      Delete
    4. കാട്ടുതീയില്‍ പെട്ട കുടുംബം
      മഹാഭാരതം കിളിപ്പാട്ടില്‍നിന്നെടുത്തതാണ്.
      ഞാനും തിരയുകയാണ് കിട്ടുന്നനില്ല. കിട്ടിയാല്‍ babuayodhya111@gmail.com ഇതിലേക്ക് അയക്കണേ..

      Delete
  5. കിട്ടി ..കവിത കിട്ടി .. ശ്രീ മഹാഭാരതം കിളിപ്പാട്ട് ..എഴുത്തച്ഛൻ ...
    പേജ്. 328,329
    10-11-2016 ...KJR

    ReplyDelete
    Replies
    1. അതൊന്ന് അയച്ചുതരൂ...
      babuayodhya111@gmail.com

      Delete
  6. thatnk love it, searching for the same from 2010, always receiving this blog but today its worked

    ReplyDelete
  7. Hi to all,

    I been looking the same would anyone can direct to how to get the link for "ജരിതയും മക്കളും"
    thanks a lot
    Satheesh

    ReplyDelete
  8. ഇന്ന് മനസ്സിൽ വെറിതെ ഓർത്തുപോയി കാട്ടുതീീയിൽ പെട്ട ജരിതയും മക്കളേയും,, ഗൂഗ്ഗിളിൽ സേർച്ച് ചെയ്തപ്പോ കിട്ടിയതാ ഇത്...

    ReplyDelete
  9. If anyone knows this poem please share the details (kattutheeyil petta kudumbam)

    ReplyDelete
  10. ഞാനും തെരഞ്ഞു

    ReplyDelete
  11. ആരണ്യം തന്നിൽ പിടിപെട്ടിതു വഗ്നിദേവൻ

    ReplyDelete
  12. എഴുത്തച്ഛന്റെ ശ്രീ മഹാഭാഗവതം ഇവിടുണ്ട്. പക്ഷേ "ജരിതയുടേയും മക്കളുടേയും" കഥ പറയുന്ന ഭാഗം എനിക്ക് കണ്ട്പിടിക്കാനായില്ല.
    https://ia801708.us.archive.org/6/items/sreyas-ebooks/sree-mahabhagavatham-ezhuthachan.pdf

    പഴയ പാഠപ്പുസ്തകങ്ങളൊക്കെ ഡിജിറ്റൈസ് ചെയ്ത് ലഭ്യമാക്കിയിരുന്നെങ്കിൽ.

    ReplyDelete
    Replies
    1. ഖാണ്ഡവദഹനം എന്ന ഭാഗത്താണ് വരുന്നത്. അര്‍ജ്ജുനന്‍ ഖാണ്ഡവവനം നശിപ്പിക്കുന്നതാണ് സന്ദദര്‍ഭം

      Delete
  13. ആരണ്യം തന്നിൽ
    പിടിപ്പെട്ടിുതു....
    മുഴുവനും എവിടെ കിട്ടിട്ടും?

    ReplyDelete
  14. https://ml.wikisource.org/wiki/%E0%B4%AD%E0%B4%BE%E0%B4%B7%E0%B4%BE%E0%B4%AD%E0%B4%BE%E0%B4%B0%E0%B4%A4%E0%B4%82/%E0%B4%86%E0%B4%A6%E0%B4%BF%E0%B4%AA%E0%B5%BC%E0%B4%B5%E0%B5%8D%E0%B4%B5%E0%B4%82/%E0%B4%AE%E0%B4%AF%E0%B4%A6%E0%B5%BC%E0%B4%B6%E0%B4%A8%E0%B4%AA%E0%B5%BC%E0%B4%B5%E0%B5%8D%E0%B4%B5%E0%B4%82

    ReplyDelete
  15. Ente most favorit song anu ath. . Njan malayalam padhyam chollalinu first vangiya kavithayanu

    ReplyDelete

  16. @ കിട്ടി ..കവിത കിട്ടി .. ശ്രീ മഹാഭാരതം കിളിപ്പാട്ട് ..എഴുത്തച്ഛൻ ...
    പേജ്. 328,329

    Sorry. That was a photostat copy and not found now. I am still searching for the song .
    @പഴയ പാഠപ്പുസ്തകങ്ങളൊക്കെ ഡിജിറ്റൈസ് ചെയ്ത് ലഭ്യമാക്കിയിരുന്നെങ്കിൽ
    I thought so.

    Shared my request in whatsapp group of SSLC batch 1990, but no response received.

    ReplyDelete
  17. ഞാൻ 8തന്നെ സ്റ്റാൻഡേർഡിൽ പഠിച്ച കവിതയാണ്

    ReplyDelete
  18. Ente ammma 4th standerdil padichathann ee Kavitha .amma enik cherupppathil paraju thannna ee Kavitha ennum marakatha ormayayi mansilunddd googlil search cheytha pozhann ee Kavitha kittiyath. Ammma epppazhum parayumm ammmaye etttavum koodithal saatheenicha kavithayanithennn. Ee Kavitha ente ammkk padippichu kodutha tchr enn jeevichirippullla enn ee Kavitha kettttapppoll ammma aa adyapikaye oru nimisham snarichu pokunnu

    ReplyDelete
  19. ഞാനും ഈ കവിത കുറേ ആയി സെർച് ചെയ്യുന്നു. കിട്ടിയതിൽ സന്തോഷം.

    ReplyDelete