നേർത്തൊരീ ചരടിൻ തുമ്പിലാണെൻ ചിറകനക്കങ്ങൾ
പിൻ വിളികൾ കേൾക്കാത്ത
ദൂരങ്ങളിലെത്താനാണീ കുതിപ്പുകൾ.
പിന്നെയെന്നെയൊരു
നിമിഷത്തിൻ വിസ്മൃതിയിലലിയിച്ച്
ഈ ചിറകിൻ തുമ്പിലെ
ആകാശമാകണമെനിക്ക്..
എന്നിലൊരു ചുഴലിയായ് നിറയും
കാറ്റിൻ കരുത്താകണം
ഇരുളായി വെളിച്ചമായി,
വെറുമൊരു സ്വപ്നമായൊടുങ്ങണം.
No comments:
Post a Comment