Thursday, December 16, 2010

തണുത്ത സ്വപ്നങ്ങൾ!!

സ്വപ്നങ്ങളെന്നെ എത്തിച്ചത്,
വിചനമായ വഴികളിൽ..
ഇരുവശവും പടർന്നുകയറിയ മരങ്ങൾ..
പകലിന്റെ മാറിവരുന്ന നിറപ്പകറ്ച്ചകളറിയാതെ
നിഴലു പെയ്തുവീഴുന്ന ഇരുണ്ട വഴികളിൽ
നിശ്ചലതയുടെ കനം!
ഒരു കൊച്ചുകുട്ടിയായ് വിചനതയിൽ
വീർപ്പുമുട്ടലോടെ നിന്നപ്പോൾ
കൂടെയെത്തിയത് ഒരിക്കലും കണ്ടിട്ടില്ലാത്ത മുത്തശ്ശി.
എന്റെ കയ്ത്തണ്ടയിൽ മുറുക്കിപ്പിടിച്ച
ഞരമ്പുകൾ പൊങ്ങി മെലിഞ്ഞുണങ്ങിയ
ആ കൈകൾക്ക് വല്ലാത്തൊരു കരുത്തുണ്ടായിരുന്നു..
എത്ര നേരമാണ് ആ കൈകളിൽ തൂങ്ങി വിഹ്വലയായി നടന്നത്!
കാലടിയിൽ നിന്ന് രക്തം പൊടിഞ്ഞുതുടങ്ങിയിരുന്നു..
വഴികളിൽ നിന്ന് ഇരുട്ട് ,
മിഴികളിലൂടെ ഉള്ളിലാകെ നിറഞ്ഞിരുന്നു..
ഉണർവിലേക്ക് കണ്ണ് മിഴിച്ചിട്ടും
ഇരുട്ട് ഉള്ളിൽ കട്ടപിടിക്കുന്നു..
കൈത്തണ്ടയിൽ സ്വപ്നത്തിന്റെ തണുത്ത മുറുക്കം...
എന്റെയീ കൈകൾ..
എനിക്കു തന്നെ അന്യമായ എന്റെയീ കൈകൾ..
ചുളിഞ്ഞുണങ്ങി ഞരമ്പുകളോടിയ ഈ കൈകൾ!
പിടഞ്ഞെണീറ്റപ്പോൾ
ചുമരിലെ കണ്ണാടിയിൽ എന്നെ തുറിച്ചുനോക്കുന്ന ഒരു മുഖം
എന്റെ കണ്ണുകളിലേക്കുറ്റു നോക്കുന്നആ കണ്ണുകളിൽ
മരണത്തിന്റെ നീലത്തണുപ്പ്..
കണ്ണാടിത്തണുപ്പിലേക്ക് മുഖമടുപ്പിച്ചപ്പോൾ
എന്നെ തൊട്ടത്, മുത്തശ്ശിയുടെ ആർദ്രത വറ്റിയ വിളർത്ത മുഖം!!


[acrylic on board]

4 comments:

  1. എത്ര സങ്കീര്‍ണമാണ് ഈ ചിത്രം ..
    വിജനത എന്നെഴുതണം കേട്ടോ ..

    ReplyDelete
  2. കവിതയും ചിത്രവും നന്നായിരിക്കുന്നു..
    ആശംസകൾ

    ReplyDelete
  3. :)..complicated മാനസികാവസ്ഥകൾ..കുത്തിവരകൾ..!

    thanks for the visit!

    ReplyDelete
  4. ചിത്രം കവിതയുമായി ചേര്‍ന്ന് കിടയ്ക്കുന്നു

    ReplyDelete