ആരാണ് വാക്കുകൾ
ഇളംകാറ്റാണെന്ന് പറഞ്ഞത്?
എകാന്തതയുടെ മരുഭൂമികളിലൂടെ
വഴിതെറ്റിയെത്തുന്ന
കുളിർ തെന്നലാണെന്ന്!
ആരാണ് വാക്കുകൾ
മഴത്തുള്ളികളാണെന്ന് പറഞ്ഞത്?
അവിചാരിതമായി
മുകില്‍പ്പടിയിറങ്ങിവന്ന്,
സ്വപ്നത്തിൻ മഴവില്‍ത്തുണ്ടുകളെ കുതിർത്ത്
ഓരോ ഇലത്തുമ്പിലും
വർണ്ണവിസ്മയമൊരുക്കുന്ന
മഴവില്‍ത്തുള്ളികളാണെന്ന്!
വരണ്ട ചുണ്ടിലേയ്ക്കൊരു
ചുംബനത്തിൻ മധുരമായിറ്റു വീഴും
മധുകണങ്ങളാണെന്ന്!
മയിൽപ്പീലിക്കണ്ണിലൊളിപ്പിച്ച
കിനാവുകളിലുണരും
നേർത്ത ഓടക്കുഴൽനാദമാണെന്ന്!
ഇവിടെ
ഇരുളിലീ
ആകാശക്കോണിൽ
നിശ്ശബ്ദതതയുടെ
ചങ്ങലത്തുമ്പിൽ ഞാനെന്നും
കാത്തുകിടക്കുകയാണ്..
ചിറകടിയൊച്ചകൾക്കായി..
ദൂരക്കാഴ്ച്ചകൾ താണ്ടിയ
നിന്റെ കിതപ്പുകൾക്കായി
എനിക്കു മാത്രമുള്ളതെന്ന് നീ
കാത്ത് വെച്ച്,
എവിടെയൊക്കെയോ മറന്ന് വെച്ച,
പറയാതെ പോയ നിന്റെയാ
വാക്കുകൾക്കായി..
[oil on canvas]
ചിത്രമാണോ നന്നായത്? അതോ മനോഹരമായ ഈ കവിതയോ ?
ReplyDeleteആരാണിവള്‍??
വരിയും വരയും വളരെ ഇഷ്ടപ്പെട്ടു ...
Good Work
ReplyDeleteNice ....
ReplyDeleteപണ്ടത്തെ പോലെ ഇടക്കിടെ ബ്ലോഗ് ഡിലീറ്റ് ചെയ്ത് മുങ്ങരുത്ട്ടാ
ReplyDeletethanks for the visit friends!!
ReplyDelete[@വല്യമ്മായി..:) കുറെ മരണങ്ങൾക്കു ശേഷമുള്ള തിരിച്ചുവരവാണിത്..ഇനി മുങ്ങില്ലെന്നു കരുതാം..]
:)
ReplyDeletenalla vara :)
:)വര കാണാനെത്തിയതിൽ സന്തോഷം മുല്ലെ..
ReplyDeleteമനോഹരമായ വാക്കുകള്‍ ..
ReplyDeleteചിത്രവും നല്ലത്.
വരയേക്കാള്‍ വാക്കുകള്‍ നന്നായി
ReplyDeleteഒരു വിലാപം പോലെ വാ പിളര്‍ത്തിയ വയലിന്റെ മുഖവും നന്നായി
പെണ്ണിന്റെ മുഖത്തെ ചുവപ്പ് അല്‍പ്പം കൂടിപ്പോയോ
എന്ന സംശയം ബാക്കിയുമായി