Thursday, January 13, 2011

ഉടഞ്ഞ പൂപാത്രങ്ങൾ!

ന്നലെ ,
ഉടഞ്ഞ വാക്കിൻ കഷ്ണങ്ങൾ കൊണ്ടൊരു
കൂടുണ്ടാക്കി,
മൌനവും ശ്വസിച്ച്,
ഇന്നിനെ കാത്തിരിക്കുകയായിരുന്നു.
ഇന്ന് 
നാളെകളിൽ നിന്ന് കടംകൊണ്ട
ഒരു തുണ്ട് സ്വപ്നത്തിലൂടെ 
നടന്ന് നടന്ന്
ഇന്നലെകളിലേക്ക് 
തിരികെ പോകാനൊരു
വഴി തിരയുകയും.


[oil on canvas-ഒരു പഴയ ചിത്രം.]

10 comments:

  1. manosharam jasi .. pazhaya chithravum puthiya kavithayum ...

    ReplyDelete
  2. നന്ദി കാണാൻ വന്നതിന്..

    ReplyDelete
  3. നല്ല കവിത ....
    നാളെകളിൽ നിന്ന് കടംകൊണ്ട
    ഒരു തുണ്ട് സ്വപ്നത്തിലൂടെ
    നടന്ന് നടന്ന്
    ഈ വരികള്‍ നന്നായിരിക്കുന്നു

    ReplyDelete
  4. ഇതും മനോഹരം. നീലയില്‍നിന്ന് പൊട്ടിമുളക്കുന്ന മഞ്ഞ. പലകാലങ്ങള്‍ ഒറ്റ വരിയില്‍. വരയില്‍.

    ReplyDelete