Tuesday, October 5, 2010

ചോദ്യം...

എന്റെ ചിറകുകളിലെ തൂവലുകള്‍ പറിച്ചെടുത്തതാരെന്നു
ഞാനെന്റെ സ്വപ്നങ്ങളോട്  ചോദിച്ചു
എന്റെ സൌഹൃദത്തിന്റെ മയില്‍‌പ്പീലിത്തുണ്ടുകള്‍
മറന്നുവെച്ചതെവിടെയെന്ന്
ഞാനെന്റെ ഓറ്മ്മകളോട് ചോദിച്ചു
എന്റെ വാക്കുകളെ എവിടെയാണൊളിപ്പിച്ചിരിയ്ക്കുന്നതെന്ന്
ഞാനെന്റെ മൌനത്തോട്  ചോദിച്ചു
എന്നെയീ സ്വപ്നങ്ങളുടെ ഓറ്‌കളുടെ മൌനത്തിന്റെ
വലക്കണ്ണികളില്‍ കൊരുത്തിട്ടതാരാണെന്ന്
ഞാനെന്റെ ദു:ഖങ്ങളോട് ചോദിച്ചു

No comments:

Post a Comment