Thursday, November 18, 2010

നിഴലുകൾ!


ഇരുട്ടിനെ ഭയന്ന്
അവള്‍് ചുറ്റും
വിളക്കുകള്‍് തെളിയിച്ചുവെച്ചു
വെളിച്ചത്തെ ഭയന്ന്
ഇരുട്ട് അവളുടെ
നിഴലുകളിലൊളിച്ചു..
പിന്‍‌‌തുടരുന്ന നിഴലുകളെ ഭയന്നു
അവള്‍്,
വിളക്കുകളോരോന്നായി കെടുത്തി.
നിഴലുകളെ വിഴുങ്ങി
ഇരുട്ടു വീണ്ടും
അവള്‍ക്കു ചുറ്റും
നിറയവെ
പിന്‍‌തുടരാനൊരു
നിഴല്‍ പോലുമില്ലാതെ
ഇരുളിലെവിടെയോ
അവള്‍ക്കവളെ തന്നെ നഷ്ടമായി

[oil on canvas]

3 comments:

  1. പെയിന്റിങ്ങും പിന്‍ കുറിപ്പും മനോഹരമായി ...
    മറ്റു ചിത്രങ്ങളും ജീവസ്സു റ്റതു തന്നെ ..സ്ത്രീ പക്ഷ രചനകളിലാണ് ഊന്നല്‍ ...നല്ലത് ..ശക്തിയും ചിത്രങ്ങളില്‍ ആവാഹിക്കുക ..ആശംസകള്‍ !!

    ReplyDelete